
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ‘ഐ ലവ് യു’ പറഞ്ഞു; യുവാവിന് രണ്ടുവര്‍ഷം തടവ്
മുംബൈയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈപിടിച്ച് ‘ഐ ലവ് യു’ എന്ന് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷത്തെ കഠിനതടവ്. പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ യുവാവിന് 19 വയസ്സായിരുന്നു. ഇയാളുടെ വാക്കുകള്‍ പെണ്‍കുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും കൈയേറ്റമായി മാത്രമേ സംഭവത്തെ കണക്കാക്കാനാവൂവെന്നും ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞു. പീഡനക്കേസില്‍ യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എന്നാല്‍, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയില്ല. 2019-ലാണ് പെണ്‍കുട്ടിയുടെ അമ്മ 19-കാരനെതിരേ പരാതി നല്‍കിയത്. ചായപ്പൊടി വാങ്ങാന്‍…