
‘ഐ ക്യാൻ’ ഡോക്ടർമാരുടെ സിനിമ
എത്രവലിയ ധൈര്യശാലിയും ഒരു നിമിഷം പകച്ചുനിന്നുപോകുന്ന രോഗത്തിന്റെ പേരാണ് ക്യാൻസർ. കാരണം അത്രയധികം ഭീകരമായിട്ടാണ് സമൂഹം ഈ രോഗത്തെ ചിത്രീകരിച്ചിരിക്കുന്നത്. എത്രമാത്രം അവബോധം നൽകാൻ ശ്രമിച്ചാലും ചില സംശയങ്ങളും ചില വിശ്വാസങ്ങളും സമൂഹത്തിൽ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതാണ് ഈ രോഗത്തെ ഇത്രമാത്രം ഭയപ്പെടാനുള്ള കാര്യം. ക്യാൻസറിനെക്കുറിച്ച് നിരവധി ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും എട്ടു മിനിറ്റുകൊണ്ട് രോഗത്തെക്കുറിച്ച് സമൂഹത്തിലുള്ള മിഥ്യധാരണകൾ പൊളിച്ചെഴുതുകയാണ് ‘ഐ ക്യാൻ’ എന്ന ചെറുസിനിമ. ക്യാൻസറിനെ എങ്ങനെ നേരിടാം, ചികിത്സാ കാലഘട്ടം, തുടർചികിത്സാ, രോഗം…