
അബുദാബിയിലെ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങുന്നതായി ADNOC
പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു. മസ്ദാർ സിറ്റിയിലാണ് ഈ സ്റ്റേഷൻ നിർമ്മിക്കുന്നത്. ക്ലീൻ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോലൈസർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന രീതിയിലായിരിക്കും ഈ സ്റ്റേഷന്റെ പ്രവർത്തനം. ഉപയോഗിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് (CO2) ഉദ്വമനം സൃഷ്ടിക്കാത്ത ഹൈഡ്രജൻ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വാഹനങ്ങൾക്ക് ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചും വേഗത്തിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും നൽകുന്നതാണ്….