
മക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളുടെ രണ്ടാം ഘട്ട പരീക്ഷണം മക്കയിൽ ആരംഭിച്ചു. മക്ക, മശാഇർ റോയൽ കമീഷന് കീഴിലാണ് ഇത്. ഊർജ മന്ത്രാലയം, ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, ജനറൽ ട്രാഫിക് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണ പ്രവർത്തനം നടത്തിയത്. ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിനുള്ള റൂട്ട് ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽപ്പെട്ട മലിനീകരണം കുറയ്ക്കലും പരിസ്ഥിതി സംരക്ഷണവും കൈവരിക്കുന്നതിന് ശുദ്ധമായ ഊർജ സ്രോതസുകളെ ആശ്രയിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന…