ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍

ഹൈദ്രാബാദ് ഉസ്മാനിയ സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു. പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്തെ റോഡില്‍ കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥിനികള്‍ രം​ഗത്തു വന്നു. കഴിഞ്ഞ മൂന്ന് മാസമായി മോശം ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും അതിനെ തുടര്‍ന്നാണ് സമരമെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഒഴിഞ്ഞ പ്ലേറ്റുകളുമായാണ് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനെത്തിയത്. വൃത്തിഹീനമായ ഭക്ഷണം കഴിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും പലര്‍ക്കും വയര്‍ സംബന്ധമായ രോഗങ്ങളുണ്ടായെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കുന്നു.

Read More

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കും; കേന്ദ്രമന്ത്രി

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി. ഹെദരബാദിന്റെ പേര് ‘ഭാഗ്യനഗർ’ എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഞങ്ങൾ അധികാരത്തിലെത്തിയാൽ ഹൈദരബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദർ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ് ഹൈദർ വന്നത്? നമുക്ക് അയാളുടെ പേര് ആവശ്യമുണ്ടോ? ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഉറപ്പായും ഞങ്ങൾ ‘ഹൈദറി’നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കും’,കിഷൻ റെഡ്ഡി പറഞ്ഞു. ‘മദ്രാസിന്റെയും…

Read More

ഹൈദരാബാദിൽ ബഹുനിലക്കെട്ടിടത്തിനു തീപിടിച്ചു; 9 പേർ മരിച്ചു

ഹൈദരാബാദിലെ നമ്പള്ളിയിൽ റസിഡൻഷ്യൽ ബിൽഡിങ്ങിന് തീപിടിച്ച് ഒൻപതു പേർ വെന്തുമരിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും മുകൾ നിലകളിൽ കുടുങ്ങിയവരെ ജനാല വഴി പുറത്തെത്തിക്കുകയും ചെയ്തു.  താഴത്തെ നിലയിൽ കൂട്ടിയിട്ട രാസവസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. കാർ റിപ്പയറിങ്ങിനിടെയുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാസവസ്തുക്കളിലേക്കു പടർന്ന തീ വെള്ളമുപയോഗിച്ച് അണയ്ക്കാനായില്ല. 

Read More

‘2024-ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കും’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഹൈദരാബാദില്‍ വിശാല പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ പറഞ്ഞു. ‘ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോണ്‍ഗ്രസില്‍ അധിഷ്ഠിതമാണ്. ഇതിനായി അവസാന ശ്വാസംവരെ പോരാടും. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാര്‍ഷികമാണ് 2024-ല്‍. അടുത്തവര്‍ഷം ബി.ജെ.പി.യെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നത്…

Read More

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More

കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഹൈദരാബാദിൽ; തെലങ്കാന തിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16ന് ഹൈദരാബാദിൽ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സെപ്തംബർ 17ന് ഡിസിസി പ്രസിഡന്റുമാരുൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യോഗം നടക്കും. യോഗത്തിന് ശേഷം മഹാറാലിയും സംഘടിപ്പിക്കും. റാലിയിൽ വെച്ച് തെലങ്കാന തിരഞ്ഞെടുപ്പിനുള്ള അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. സെപ്തംബർ ഏഴിന് ഭാരത് ജോഡോ തുടങ്ങി ഒരു വർഷം തികയുകയാണ്. ആ ദിവസം കോൺഗ്രസിന് തന്നെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവും…

Read More

ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടനം അടുത്ത മാസം

ഹൈദരാബാദിലെ ലുലു ഗ്രൂപ്പിൻറെ പുതിയ മെഗാ ഷോപ്പിങ് മാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിൽ അഞ്ച് ലക്ഷം സക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന മാൾ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായിരിക്കും. ഹൈദരാബാദിലെ ലുലു മാളിനായി 300 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകത്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു. സിനിമ തിയറ്റർ, ഫുഡ് കോർട്ട് അടക്കമാണ് ലുലു മാൾ സജ്ജീകരിച്ചിരിക്കുന്നത്. അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ…

Read More