
ഭർതൃ പിതാവിനെയും ഭർതൃ സഹോദരനെയും കൊണ്ട് തന്നെ ഭർത്താവ് ബലാത്സംഗം ചെയ്യിച്ചു ; ഗുരുതര ആരോപണവുമായി യുവതി
ഭർത്താവ് അയാളുടെ പിതാവിനെയും സഹോദരനേയും കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചെന്ന് പരാതി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാന്ദ്വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവ് ക്രൂരമായി മർദിച്ച് അവശയാക്കുകയും മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകുകയും ചെയ്ത ശേഷം ഭർതൃപിതാവിനെയും ഭർതൃസഹോദരനേയും കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 15-20 വർഷമായി ഭർത്താവ് തനിക്ക് ബലംപ്രയോഗിച്ച് ലഹരി നൽകുകയും മറ്റ് ആളുകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ…