ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് കുറിപ്പ്; ഭർത്താവിനെതിരെ ഭാര്യ ഹൈക്കോടതിയിൽ

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം. വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന…

Read More

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് റിമാന്റിൽ

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് നയാസ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരണപ്പെട്ടത്. ഇരുവർക്കും നയാസ് ചികിത്സ…

Read More

കുടുംബ വഴക്ക് ; പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നു

പാലക്കാട് കോട്ടായിയിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് വേലായുധൻ വിറക് കൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിലാണ് വേശുക്കുട്ടിയെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെ വിറകുകൊണ്ട് മർദിച്ചതായി വേലായുധൻ സമ്മതിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി. വേലായുധനും വേശുക്കുട്ടിയും മാത്രമാണ് ഈ വീട്ടിൽ താമസം. സമീപത്ത് തന്നെ താമസിക്കുന്ന മക്കൾ…

Read More

ഭർത്താവിന് ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നൽകണം; അലഹബാദ് ഹൈക്കോടതി

ഭർത്താവിന് ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി. കാരണം കൂലിപ്പണി ആണെങ്കിൽ പോലും പ്രതിദിനം 300 – 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.  2015ലാണ് യുവതീയുവാക്കൾ വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടതോടെ യുവതി ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. 2016 ൽ യുവതി തിരിച്ച് സ്വന്തം…

Read More

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; പ്രതികളായ മൂന്നു പേർ പിടിയിൽ

തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേർ പിടിയിൽ. ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.  ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്‍റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം….

Read More

ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ

അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി. സമീപപ്രദേശങ്ങളിൽ ഉള്ള ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഒരു സൈക്കിൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അങ്കമാലി പൊലീസിൽ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന. ഇന്നലെ രാവിലെ…

Read More

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിൻ്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്ക് രണ്ടു വയസുള്ള കുട്ടി…

Read More

ബീഹാറിൽ ദുരഭിമാനക്കൊല; മകളെയും ഭർത്താവിനേയും പിഞ്ചുകുഞ്ഞിനേയും വെടിവെച്ച് കൊന്നു

മൂന്ന് വർഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ​ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലാണ് ദാരുണസംഭവം നടന്നത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൂട്ടക്കൊല. ചന്ദൻ, ചാന്ദ്നി, മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ചന്ദന്റെ കിടപ്പിലായ പിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനുമാണ് മൂവരെയും വെടിവെച്ച് കൊന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചാന്ദ്‌നിയുടെ കുടുംബം സമ്മതിക്കാത്തതിനെ…

Read More

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കി; ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. മഹേശ്വർ കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസായ ഒരു മകനുമുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി റീൽ വീഡിയോകൾ ചെയ്തിരുന്നു. ഇവർക്ക് 9,500ലധികം ഫോളോവേഴ്സ്…

Read More

മറ്റു ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊന്ന യുവാവ് അറസ്റ്റിൽ

രണ്ടാം ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണു (37) റൂറൽ എസ്പി വൈഭവ് സക്സേനയുടെയും പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ക്രിസ്മസ് രാത്രി പത്തരയോടെയാണു ഭാര്യ ശാരിയെ (37) കുഴഞ്ഞു വീണതാണെന്നറിയിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും തോന്നിയ സംശയമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ശാരി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്നാണു പിന്നീട്…

Read More