
ചേർത്തലയിൽ ഭാര്യയെ റോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് രാജേഷ് പിടിയിൽ
ചേർത്തലയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് അറസ്റ്റിലായത്. കൊലയ്ക്കുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്പതികളുടെ മകൾ അമ്പിളിയാണ് (36) കൊല്ലപ്പെട്ടത്. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. ബൈക്കിൽ എത്തിയ രാജേഷ് പിന്നിൽ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി…