തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒന്നര മാസത്തിനുശേഷം ഭർത്താവ് പിടിയിൽ

തൃശൂർ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭർത്താവ് ഒന്നര മാസത്തിനുശേഷം പിടിയിൽ. തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവിൽപ്പോയ പ്രതിയെ ചങ്ങരംകുളത്തുനിന്നാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാൻ ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗിൽ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു. തടയാൻ…

Read More

കൊല്ലത്ത് യുവതിയെയും മകനെയും ഭർതൃ വീട്ടുകാർ ഇറക്കിവിട്ടു; രാത്രി കഴിഞ്ഞത് സിറ്റൗട്ടിൽ

കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ‘ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ…

Read More

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്….

Read More