
യുവതിയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവം; ഭർതൃകുടുംബത്തിനെതിരെ കേസ്
വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കൽപറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശനയാണ് (32), മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. ദർശനയുടെ…