
ഭീഷണിയായി മില്‍ട്ടണ്‍ കൊടുങ്കാറ്റ്; യൂറോപ്പ ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു
ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ച് നാസയും സ്‌പേസ്എക്‌സും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയിലേക്കാണ് ക്ലിപ്പര്‍ പേടകം വിക്ഷേപിക്കാനിരുന്നത്. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഉയർത്തുന്ന ഭീഷണിയെ തുടർന്നാണ് വിക്ഷേപണത്തിന്റെ തീയതി നീട്ടുന്നത്. നേരത്തെ ഒക്ടോബര്‍ പത്തിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ (KSC) നിന്നാണ് യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപിക്കാനിരുന്നത്. ബഹിരാകാശപേടകത്തിന്റെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസയുടെ സീനിയര്‍ ലോഞ്ച് ഡയറക്ടറായ ടിം ഡുന്‍ പ്രതികരിച്ചു. പേടകത്തെ നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മില്‍ട്ടണ്‍ കൊടുങ്കാറ്റ്…