‘തെറ്റിദ്ധരിക്കപ്പെടുന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് നല്ലത്’: നടൻ ഷാരൂഖ്
നര്‍മ ബോധം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ബോളിവുഡ് നടൻ ഷാരൂഖ്. താൻ കോമഡി രംഗങ്ങളില്‍ പരാജയപ്പെട്ട സിനിമാ നടനാണ് എന്നും സൂചിപ്പിക്കുകയാണ് ഷാരൂഖ്. വെല്ലുവിളി നിറഞ്ഞതാണ് സിനിമയിലടക്കം കോമഡി രംഗങ്ങള്‍ ചെയ്യുക എന്നത്. തനിക്ക് അപൂര്‍വം സിനിമകളിലാണ് കോമഡി രംഗങ്ങള്‍ വിജയിപ്പിക്കാനായതെന്നും നടൻ ഷാരൂഖ് വെളിപ്പെടുത്തുന്നു. ആള്‍ക്കാരെ ചിരിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ഷാരൂഖ് പറയുന്നു. എന്നാല്‍ അത് കൃത്യമായ സമയത്താകില്ല. അതിനാല്‍ പലപ്പോഴും തന്റെ ടീം തന്നെ തടയാറുണ്ട്. എല്ലാവര്‍ക്കും എന്റെ തമാശ മനസായിയെന്ന് വരില്ല എന്ന് സൂചിപ്പിക്കാറുണ്ട്…