
സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍
സംസ്ഥാനത്തെ സ്വകാര്യ ബസ് ക്ലീനര്‍മാര്‍ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. നടപടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2022 ജൂണ്‍ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനര്‍മാര്‍ക്ക് യൂണിഫോമും…