
ഭക്ഷണം നിലവാരമുള്ളതും സുരക്ഷിതവുമാണോ? ദേ….ഇലക്ട്രോണിക് ടംങ് കണ്ടുപിടിക്കും
എഐ സാങ്കേതികവിദ്യ നമ്മളെ ഓരോ ദിവസവും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണല്ലെ? ഇപ്പോൾ ഭക്ഷണം രുചിച്ചു നോക്കി അതിന്റെ ക്വാളിറ്റി വരെ കണ്ടെത്താൻ കഴിയുന്ന ഒരു പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്. ഒരു ഇലക്ട്രോണിക് ടംങ്ങാണ് സംഭവം. അതെ, ഇലക്ട്രോണിക് നാവ് തന്നെ. ഭക്ഷണത്തിന്റെ നിലവാരവും, സുരക്ഷിതത്വം എല്ലാ കണ്ടെത്താൻ ഇതിനു കഴിവുണ്ട്. പലതരം കാപ്പികളുടെ നിലവാരം കണ്ടെത്താനും പാനീയങ്ങൾ എപ്പോഴാണ് നശിക്കുന്നതെന്നു കണ്ടെത്താനുമൊക്കെ ഈ ഇലക്ട്രോണിക് നാക്കിന് കഴിയും. നേച്ചർ എന്ന സൈൻസ് ജേർണലിലാണ് ഈ ഇലക്ട്രോണിക് ടംങ്ങിനെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്….