
അടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; പരിശോധന നടത്തി പോലീസ്
വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. ഷട്ടർ അടച്ച നിലയിലുള്ള കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നില്ല. പേപ്പർ, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിവരുന്നു.