
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വീണ്ടും ഖത്തർ
ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലിൽ വീണ്ടും ഇടം നേടി ഖത്തർ.2025-2027 കാലയളവിലേക്കുള്ള കൗൺസിലിലേക്കാണ് 167രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തറിനെ വീണ്ടും തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിലൂടെയായിരുന്നു ഖത്തറിനെ ആറാം തവണയും മനുഷ്യാവകാശ കൗൺസിലിന്റെ ഭാഗമാക്കിയത്. ഖത്തറിന് അനുകൂലമായി വോട്ട് ചെയ്ത അംഗങ്ങൾക്ക് യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈഖ അൽയ ബിൻത് സൈഫ് ആൽഥാനി നന്ദി അറിയിച്ചു. മനുഷ്യാവകാശത്തിനായി ദേശീയ, അന്തർ ദേശീയ തലത്തിൽ ഖത്തറിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്ന് അവർ…