
എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകും; വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സർക്കാർ തീരുമാനം. ഇതിനായി ചേർന്ന യോഗത്തിൽ, മണികുമാറിനെ പരിഗണിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിയോജിപ്പ് രേഖപ്പെടുത്തി. വിശദമായ വിയോജനക്കുറിപ്പ് സർക്കാരിനു കൈമാറും. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസ്സമില്ല. ഏപ്രിൽ 24നാണ് എസ്.മണികുമാർ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006…