ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 103 പോയിന്‍റ് താഴ്ന്ന് 61,702ലും ദേശീയ സൂചിക നിഫ്റ്റി 35 പോയിന്‍റ് താഴ്ന്ന് 18,385ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ ഇടിയുകയായിരുന്നു. ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു. ……………. ഇന്ത്യയുടെ ജിഡിപിയിലേക്ക് യുട്യൂബ് 10,000 കോടി രൂപയുടെ മൂല്യത്തിലുള്ള സംഭാവന നല്‍കിയതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി….

Read More