
ഫുജൈറയിൽ പുരാതന മനുഷ്യവാസത്തിന്റെ തെളിവുകൾ കണ്ടെത്തി
യുഎഇയിലെ ഫുജൈറ എമിറേറ്റിൽ ചരിത്രാതീത കാലത്ത് മനുഷ്യവാസമുണ്ടായിരുന്നത് സംബന്ധിച്ച് നിർണായക തെളിവുകൾ കണ്ടെത്തി ഗവേഷകർ. ഫുജൈറ സർക്കാറിന്റെ നിർദേശപ്രകാരം എമിറേറ്റിലെ ടൂറിസം, പുരാവസ്തു വകുപ്പ്, ജർമനിയിലെ ജെന സർവകലാശാല, യു.കെയിലെ ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. 13,000 മുതൽ 75,000 വർഷങ്ങൾക്കുമുമ്പ് അൽ ഹബാബ് മേഖലയിലെ ജബൽ കാഫ് അദോറിലെ പാറക്കെട്ട് ഭാഗത്ത് ജനവാസമുണ്ടായിരുന്നതായി പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. തെക്കുകിഴക്കൻ അറേബ്യയിൽ ഏകദേശം 7000 വർഷങ്ങൾക്കുമുമ്പ് ജനവാസമില്ലായിരുന്നെന്നാണ് നേരത്തെ…