ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം; ഫാക്ടറി പൂട്ടിച്ച് പോലീസ്

ഐസ്‌ക്രീമിനൊപ്പം വിരൽ കണ്ടെത്തിയതിനെ തുടർന്ന് ഐസ്‌ക്രീം ഉല്പാദിപ്പിക്കുന്ന ഫോർച്യൂൺ ഡയറിയുടെ ഫാക്ടറി അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവായി. മുംബൈയിൽ താമസിക്കുന്ന ഡോക്ടർ വാങ്ങിയ യമ്മോ ഐസ്‌ക്രീമിൻറെ ബട്ടർ സ്‌കോച്ചിലാണ് മനുഷ്യവിരൽ കണ്ടെത്തിയത്. ഉടൻ മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. യമ്മോ ഐസ്‌ക്രീമിൻറെ നിർമ്മാതാക്കളായ വാക്കോ ക്യൂ എസ് ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ഐസ്‌ക്രീം നിർമ്മിക്കുന്നത് പുണെ ആസ്ഥാനമായ ഫോർച്യൂൺ ഡയറിയാണ്. അവരുടെ ഇന്ദ്രാപൂർ ഫാക്ടറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഫോർച്യൂണിൻറെ ഫാക്ടറിയിൽ…

Read More

ഐസ്‌ക്രീം കഴിക്കുന്നതിനിടെ നാവിൽ തട്ടിയത് മനുഷ്യന്റെ വിരൽ; ഞെട്ടൽ മാറാതെ ഡോക്ടർ

ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരൽ. മുംബെയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ഓൺലൈൻ വഴി ഓർഡർചെയ്ത ബട്ടർ സ്‌കോച്ച് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്‌ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്‌ക്രീമിൽ ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ നാവിൽ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാൽ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു….

Read More