
നീയെന്‍റെ തങ്കക്കുടം…നായ്ക്കുഞ്ഞിനെ തോളത്തെടുത്ത് ഉമ്മ വച്ച് ചിംബാൻസി
കാഴ്ചക്കാരുടെ മുഖത്തു പുഞ്ചിരിവിടർത്തുന്ന, കൗതുകകരമായ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ എത്തി. ചിമ്പാൻസി തന്‍റെ കൈകളിൽ നായ്ക്കുട്ടിയെ എടുത്തു ചേർത്തുപിടിച്ചു ലാളിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. അതുല്യസ്നേഹത്തിന്‍റെ ദൃശ്യങ്ങൾ തരംഗമായി തുടരുകയാണ്. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ തന്‍റെ പരിചാരകയെന്നു തോന്നിക്കുന്ന യുവതിയുടെ സമീപമാണ് ചിമ്പാൻസി ഇരിക്കുന്നത്. സ്ത്രീയുടെ ലാളനയേറ്റിരിക്കുന്ന പട്ടിക്കുട്ടിയെ കൈക്കുഞ്ഞിനെയെന്നപോൽ കോരിയെടുത്ത് മാറോടു ചേർത്തുവയ്ക്കുകയും ചുംബിക്കുകയും ചെയ്യുന്നു ചിമ്പാൻസി. മനുഷ്യൻ കുഞ്ഞുങ്ങളെയെടുത്ത് ലാളിക്കുന്ന പോലെയാണ് ചിമ്പാൻസിയും ചെയ്യുന്നത്. സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഹൃദയസ്പർശിയായ രംഗങ്ങളായി കാഴ്ചക്കാർ ഇതിനെ…