
ഗൾഫ് കപ്പ് വിജയം ; ബഹ്റൈന്‍ അഭിനന്ദന പ്രവാഹം , ടീമിന് വൻ വരവേൽപ്പ് നൽകി രാജ്യം
കുവൈത്തില്നടന്ന 26-മത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്റൈന്‍ ദേശീയ ഫുട്ബാള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം. കുവൈത്തിൽനിന്ന് തിരിച്ചെത്തിയ ടീമിന് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽ വൻവരവേൽപ് നൽകി. എയർപോർട്ടിൽനിന്ന് ടീമിനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിലേക്കായിരുന്നു നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര. റോഡിന്റെ ഇരുവശങ്ങളിലും ഘോഷയാത്ര കാണാനും താരങ്ങളെ അഭിനന്ദിക്കാനും ജനം കാത്തുനിന്നിരുന്നു. ബഹ്റൈന്റെ വിജയത്തിൽ അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് മിശ്അൽ അൽ അഹമ്മദ്…