
കട ഉദ്ഘാടനത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു ; ഇരച്ചെത്തി ആളുകൾ , ഒടുവിൽ കട തകർന്നു
ഉദ്ഘാടനത്തിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനം. ഇതോടെ ഇരച്ചുകയറി ആളുകള്‍. എന്നാല്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ തള്ളിക്കയറിയതോടെ കട തന്നെ തകര്‍ന്നു. സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് അസാധാരണ സംഭവം ഉണ്ടായത്. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ ഓഫറിന്‍റെ വിവരം പരസ്യം നല്‍കിയിരുന്നു. ഓഫര്‍ നല്‍കുന്നെന്ന കാര്യം സ്ഥാപനം വന്‍തോതില്‍ പരസ്യം നല്‍കിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസം സ്ഥാപനത്തിന്…