
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 25 പേർ അറസ്റ്റിൽ
രാജ്യത്ത് മയക്കുമരുന്നിനെതിരായ ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ 14 വ്യത്യസ്ത കേസുകളിലായി 25 പേർ അറസ്റ്റിലായി. രാസവസ്തുക്കൾ, ഹാഷിഷ്, കഞ്ചാവ്, ഹെറോയിൻ എന്നിവയുൾെപ്പടെ ഏകദേശം 7,250 കിലോഗ്രാം മയക്കുമരുന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം 10,000 സൈക്കോട്രോപിക് ഗുളികകൾ, എട്ട് കഞ്ചാവ് തൈകൾ, ആറ് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന്, മയക്കുമരുന്ന് വിൽപനയിൽ നിന്നുള്ള പണം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെത്തി. ലഹരിവസ്തുക്കൾ വിൽപനക്കും വ്യക്തിഗത ഉപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് ചോദ്യം…