
സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ് ; ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് പല ഇടങ്ങളിലും ഭേദപ്പെട്ട് മഴലഭിക്കാൻ സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തലസ്ഥാനത്തുൾപ്പെടെ തെക്കൻ കേരളത്തിൽ ഭേതപ്പെട്ട മഴ ലഭിച്ചിരുന്നു. അതേസമയം, ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിലും കേരളത്തിൽ മഴ സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണയായതോ സാധാരണയിൽ കുറവോ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയേക്കാൾ കുറവ് ലഭിക്കാനാണ്…