
ദുബൈ എയർ ഷോ; രണ്ടാം ദിനവും ഒപ്പ് വെച്ചത് വമ്പൻ കരാറുകളിൽ
വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബൈ എയർഷോയുടെ രണ്ടാം ദിനത്തിലും നിരവധി കരാറുകൾ ഒപ്പുവെച്ചു. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്. എമിറേറ്റ്സ് എയർലൈൻ ചൊവ്വാഴ്ച സഫ്റാൻ സീറ്റ്സുമായി 12 ലക്ഷം ഡോളറിന്റെ കരാറിലെത്തി. എമിറേറ്റ്സിന്റെ പുതിയ വിമാനങ്ങൾക്ക് ഏറ്റവും പുതിയ സംവിധാനങ്ങളോടെ സീറ്റുകൾ നൽകുന്നതിനാണ് കരാർ. ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകളിൽ മികച്ചയിനം സീറ്റുകളാണ് കരാറിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കുക. ദുബൈ ആസ്ഥാനമായ ബജറ്റ്…