
പെയിന്റിംഗ് ജോലിക്കെത്തി 10 വയസുകാരനെ പീഡിപ്പിച്ചു, നിലമ്പൂരിൽ യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ
പത്ത് വയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പെയിന്റിങ് തൊഴിലാളികൾക്ക് കഠിന തടവും പിഴയും. ഒരേ സംഭവത്തിൽ വെവ്വേറെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിലമ്പൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി കെ.പി.ജോയ് ആണ് ശിക്ഷ വിധിച്ചത്. ആദ്യ കേസിൽ കോഴിക്കോട് കാപ്പാട് സ്വദേശിയും എടക്കര പാലുണ്ടയിൽ താമസക്കാരനുമായ പുതിയപുരയിൽ ജവാദ് എന്ന അബുവിന് 16 വർഷം കഠിന തടവും 29,000 രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാമത്തെ കേസിൽ കോഴിക്കോട് തിരുവങ്ങൂർ കാട്ടിലപീടി കയിലെ പുതിയപുരയിൽ അസ്കറിന്…