
ഹബ്ളിന്റെ കാലാവധി പത്തുവർഷം; പിൻഗാമി ‘റോമൻ’ അണിയറയിൽ ഒരുങ്ങുന്നു
ഹബ്ൾ സ്പേസ് ടെലിസ്കോപ്പിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. എന്ന് കേൾക്കാത്തവരുണ്ടാവില്ല. കഴിഞ്ഞ 34 വർഷമായി ബഹിരാകാശത്ത് കറങ്ങിക്കൊണ്ട് പ്രപഞ്ച വിസ്മയങ്ങൾ പകർത്തുകയാണ് ഹബ്ൾ ദൂരദർശിനി. എന്നാൽ ഹബ്ളിന്റെ പ്രവർത്തന കാലാവധി ഇനി പരമാവധി പത്തു വർഷമേ ഉള്ളു. അപ്പോൾ ഹബ്ളിന് ശേഷം എന്ത് എന്ന ചോദ്യം ശാസ്ത്രലോകം നേരത്തെതന്നെ ഉന്നയിച്ചതാണ്. ഹബ്ളിന്റെ കാലാവധി കഴിയും മുമ്പുത്തന്നെ മറ്റൊരു ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കാൻ നാസ ഒരുങ്ങുകയാണ്. നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൂരദർശിനി രണ്ടുവർഷത്തിനുള്ളിൽ…