
കുവൈത്തിൽ മഴ തുടരാൻ സാധ്യത
കുവൈത്ത് സിറ്റി : രാജ്യത്ത് ഈ ആഴ്ചയിൽ കൂടി മഴ ഉണ്ടായേക്കും. ഈ ആഴ്ചയിൽ ചില ദിവസങ്ങളിൽ കൂടി മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ശൈത്യകാലം ആരംഭിക്കാൻ രണ്ടാഴ്ചകൾ മാത്രമാണുള്ളത്. താപനില കുറഞ്ഞുവരികയാണ്. രാത്രിയിൽ താപനില വലിയ രീതിയിൽ താഴാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പെയ്ത മണിക്കൂറുകൾ നീണ്ടുനിന്ന മഴയിൽ രാജ്യത്ത് മിക്കയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ജനങ്ങൾക്ക് യാത്ര തടസ്സമുണ്ടാക്കുന്ന രീതിയിൽ പെയ്ത മഴ ഭീതി…