
ദീപികയുടെയും ഹൃത്വികിന്റെയും ഇന്റിമേന്റ് രംഗം വിവാദത്തില്‍
ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന ചിത്രമാണ് ഫൈറ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു പഠാന്‍. 2023 ജനുവരി 25 റിലീസ് ചെയ്ത ചിത്രം 1050 കോടിയിലേറയാണ് വരുമാനം നേടിയത്. ഫൈറ്ററില്‍ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 24 മില്യണ്‍ വ്യൂവാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇതുവരെ ലഭിച്ചത്….