എലത്തൂർ ഇന്ധന ചോർച്ച; സംഭവിച്ചത് ഗുരുതര വീഴ്ച: ഒഴിവായത് വൻ ദുരന്തമെന്ന് ജില്ലാ കള‌ക്ടർ

എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ല. ജലാശയങ്ങൾ മലിനമായിട്ടുണ്ട്. എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കും. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കും. മണ്ണിൽ കലർന്നിടത്തും ഉടൻ വൃത്തിയാക്കും. ആദ്യ കടമ്പ മാലിന്യം മുക്തമാക്കുകയാണ്….

Read More

കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച

കോഴിക്കോട് ഓമശ്ശേരി മാങ്ങാപൊയിൽ എച്ച്പിസിഎല്‍ പമ്പിൽ കവർച്ച. പമ്പ് ജീവനക്കാരനെ ആക്രമിച്ചാണ് പണം കവർന്നത്.മൂന്നംഗ സംഘമാണ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രണ്ടു മണിയോടുകൂടി പമ്പിലെത്തിയ സംഘം കൃത്യമായ ആസൂത്രണത്തോടെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുളകുപൊടി ജീവനക്കാരന്‍റെ കണ്ണിലേക്ക് എറിഞ്ഞശേഷം കൂട്ടത്തിലൊരാള്‍ ഉടുത്തിരുന്ന മുണ്ടിട്ട് അയാളുടെ തലയില്‍ മൂടിയാണ് ആക്രമിച്ചത്. പിന്നീട് മൂവരും ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതാണ് 10000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Read More