
‘ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ബോറടിച്ചു; സൂര്യക്ക് അങ്ങോട്ട് അയച്ചതാണ്, പിന്മാറാനും പറ്റില്ല’; റോഷൻ ആൻഡ്രൂസ്
സംവിധാന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് റോഷൻ ആൻഡ്രൂസ്. കരിയറിലെ ഹിറ്റ് സിനിമകളെക്കുറിച്ചും പരാജയ സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് റോഷൻ ആൻഡ്രൂസ്. റേഡിയോ മാംഗോയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. നോട്ട്ബുക്ക് ഇറങ്ങിയ സമയത്ത് തിയറ്റിൽ കൂവൽ കേട്ടതിനെക്കുറിച്ച് റോഷൻ ആൻഡ്രൂസ് സംസാരിച്ചു. ഏറ്റവും കൂടുതൽ കൂവൽ കിട്ടിയ സംവിധായകൻ ഞാനായിരിക്കുമെന്ന് പറയാറുണ്ട്. ആ ദിവസം ഇപ്പോഴും ഓർമ്മയുണ്ട്. എന്റെ ഭാര്യ പൂർണ ഗർഭിണിയാണ്. ഞങ്ങൾ ഒരുമിച്ചാണ് പടം കാണാൻ പോയത്. കല്യാണം കഴിഞ്ഞ്…