
ലോകമെങ്ങുമുള്ള ദുരിത ബാധിതരെ ആശ്വസിപ്പിക്കാൻ ‘ഹൗ ലോങ് ‘ പദ്ധതിയുമായി ഖത്തർ
വീണ്ടും തണുപ്പുകാലമെത്തുന്നതിനിടെ ലോകമെങ്ങുമുള്ള ദുരിതബാധിതരെ ആശ്വാസത്തോടെ കൂട്ടിപ്പിടിക്കാൻ ഖത്തർ ചാരിറ്റിയുടെ ശൈത്യകാല ക്യാമ്പയിന് തുടക്കം. ‘ഹൗ ലോങ്’ എന്ന പേരിൽ നടക്കുന്ന കാമ്പയിനിലൂടെ 72 ദശലക്ഷം ഖത്തർ റിയാലിന്റെ (150 കോടിയിലേറെ രൂപ) ദുരിതാശ്വാസ പ്രവർത്തനങ്ങൾ 25ഓളം രാജ്യങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇസ്രായേലിന്റെ യുദ്ധത്തെത്തുടർന്ന് തുല്യതയില്ലാത്ത ദുരിതം നേരിടുന്ന ഫലസ്തീൻ, ലബനാൻ, ഒപ്പം ആഭ്യന്തരയുദ്ധം സങ്കീർണമാക്കിയ സുഡാൻ, യമൻ, വടക്കൻ സിറിയ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് വിവിധങ്ങളായ ദുരിതാശ്വാസ സഹായങ്ങൾ ഖത്തർ ചാരിറ്റി നേതൃത്വത്തിലെത്തിക്കും. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും പ്രകൃതി…