പൗരത്വ നിയമ ഭേദഗതി; ഓൺലൈന്‍ പോർട്ടൽ വഴി അപേഷിക്കാം

പൗരത്വ നിയമ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമായി.  indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. അപേക്ഷകർ പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ പകർപ്പ് ജില്ലാ കളക്ടർക്കോ, കോൺസുലർ ജനറലിനോ നൽകണം. പൗരത്വം നൽകുന്നതിന് അധികാരമുള്ള ജില്ലാ തല സമിതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കാളിത്തമില്ല.  പൗരത്വത്തിനായി  അപേഷിക്കേണ്ടതെങ്ങനെ? കൂടുതല്‍ അറിയാം പൗരത്വ നിയമഭേദ​ഗതി വിജഞാപനം ഇറക്കിയപ്പോൾ തന്നെ ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. indiancitizenshiponline.nic.in എന്ന…

Read More

പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി; മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകർക്കി‌‌‌ടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ ജനപ്രീതി നേടിയ ഒരുപിടി നായികമാരെ സിനിമാ രം​ഗത്തേക്ക് അവതരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഡയാന കുര്യൻ എന്ന പെൺ‌കുട്ടിക്ക് നയൻതാരയായി സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.  മനസിനക്കരെ ചെയ്യുന്ന സമയത്ത് നായികയെ പറ്റി ആദ്യം ചിന്തിക്കുന്നേ ഇല്ല. കാരണം ഷീലയുണ്ട്. നായികയായി ആര് ചെയ്താലും മതിയെന്നായിരുന്നു ധാരണ. ഒരു ധൈര്യത്തിന് ഷൂട്ടിം​ഗ് അങ്ങ് തുടങ്ങി. പത്ത് ദിവസത്തോളം ഷീലയെ വെച്ച് ഷൂട്ട്…

Read More