ഗസ്സയിലെ ആക്രമണം; ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്

യമനിലെ ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്. ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ അനുകൂല കപ്പലുകൾ ഹൂതികൾ പിടിച്ചെടുക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഹൂതികളുടെ പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കും ആഗോള സമുദ്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സംഘടനക്ക് കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക്​ നേരെ ഹൂതികൾ വ്യാപക…

Read More

യെമൻ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

യെമൻ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണും മിസൈൽവേധ സംവിധാനമുള്ള രണ്ട് കപ്പലുകൾക്കും നേരെയാണ് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചു. ബാബുൽ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്നും യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അത് ഫലപ്രദമായി പ്രതിരോധിച്ചെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക്ക് റൈഡർ പറഞ്ഞു. യുഎസ് മിസൈൽവേധ സംവിധാനത്തിന് നേരെയും ആക്രമണമുണ്ടായി. യുഎസ്എസ് സ്റ്റോക്ക്‌ഡേൽ, യുഎസ്എസ് സ്പ്രുൻസ് എന്നിവക്ക്…

Read More

ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പൽ ആക്രമിച്ച് ഹൂതികൾ; അമേരിക്കയുടെ ഡ്രോൺ വെടിവച്ചിട്ടു

ഗാസയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികൾ. പുറമെ അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രണം നടന്നത്. ബ്രിട്ടന്റെ എണ്ണ കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈൽ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. കപ്പലുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന നാവൽ മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്. അതേസമയം കപ്പലിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും യാത്ര തുടരുകയാണെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. കപ്പലിന് നേരെ…

Read More

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണം; രണ്ടുകപ്പലുകൾക്ക് നേരെയാണ് . ആക്രമണം

ചെങ്കടലിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതർ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുൾപ്പടെ രണ്ടുകപ്പലുകൾക്ക് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്.  ഫെബ്രുവരി ആറിന് പുലർച്ചെ 1.45നും വൈകീട്ട് 4.30നും (അറേബ്യൻ സമയം) ഇടയിൽ യെമനിലെ ഹൂതികേന്ദ്രങ്ങളിൽ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകൾ കപ്പലുകൾക്ക് നേരെ തൊടുത്തുവെന്ന് യുഎസ് സൈന്യം ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതിയും രംഗത്ത് വന്നിട്ടുണ്ട്.  പുലർച്ചെ 3.20നാണ് എംവി സ്റ്റാർ നസിയ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് നിസ്സാര കേടുപാടുകൾ പറ്റി. ആളപായമില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയും…

Read More