ഇസ്രയേലിന് എതിരായ പോരാട്ടം ശക്തമാക്കാൻ തീരുമാനം; ഹൂതി നേതാക്കളുമായി ചർച്ച നടത്തി ഹമാസ് നേതൃത്വം
ഇസ്രായേലിനെതിരായ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസിന്റെയും യെമനിലെ ഹൂതികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഹമാസ് പ്രതിനിധികളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയുടെ വിവരം ഹൂതികളും സ്ഥിരീകരിച്ചു. ലെബനാനിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും പോരാട്ടം വിപുലീകരിക്കാനും ഇസ്രായേലിനെ കൂടുതൽ വളയുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായും ഇവർ വ്യക്തമാക്കി. യുദ്ധം ആറ് മാസം പിന്നിട്ട വേളയിൽ, അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി ഹമാസ് വൃത്തങ്ങളും അറിയിച്ചു. റഫക്ക് നേരെ ആക്രമണം ഉണ്ടായാൽ…