
കുവൈത്തിൽ തൊഴിലാളികൾ ഇനി തിങ്ങിപ്പാർക്കേണ്ട ; പുതിയ ഭവന ചട്ടങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ
കുവൈത്തിൽ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഭവന ചട്ടങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. പാർപ്പിട നിലവാരം ഉയർത്തുന്നതിനും തൊഴിലാളികൾ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു മുറിയിൽ നാല് പേർക്ക് മാത്രമാണ് താമസിക്കാൻ കഴിയുക. കൂടാതെ ഓരോ തൊഴിലാളിക്കും നിർദ്ദിഷ്ട ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥലം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കുകയും വേണം. ഒരു മുറിയിൽത്തന്നെ ഇരുപതോളം തൊഴിലാളികൾ തിങ്ങിപ്പാർക്കേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ…