
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ നീക്കം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി.പി.ഐ.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കാൻ തീരുമാനം. കോട്ടാലി സ്വദേശി സി.സി സജിമോനെതിരെയാണു നടപടി കൈക്കൊള്ളാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നീക്കം. കേസിൽ ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് പാർട്ടി ഇടപെടൽ. സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ കൂടിയായ പാർട്ടി പ്രവർത്തകരെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനാ ഫലം തിരുത്താൻ ഇയാൾ ശ്രമിച്ചെന്നാണ്…