
ബീഫ് വിൽപന നടത്തിയെന്നാരോപണം; രാജസ്ഥാനിൽ പോലീസ് 12 വീടുകൾ തകർത്തു
രാജസ്ഥാനിൽ ബീഫ് വിൽപന നടത്തിയെന്നാരോപിച്ച് 12 വീടുകൾ തകർത്ത് പോലീസ്. കൂടാതെ 44 ഏക്കറിലെ ഗോതമ്പ്, കടുക് വിളകളും നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തിജാര ഖായിർത്താൽ ജില്ലയിലെ കിസ്നഗാർഹ് ബാസ് ഗ്രാമത്തിലാണ് സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ബീഫ് വിൽപന തടയാത്തതിന് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബീഫ് വിറ്റതിന് 22 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃതമായി ഇവിടെ…