വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

എറണാകുളം നെട്ടൂരിൽ വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. നെട്ടൂർ സ്വദേശിയായ മോളി ആന്റണിക്കാണ് പൊള്ളലേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തീപിടിത്തത്തിന്റഎ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്. മോളി ആന്റണിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Read More

കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്തേയ്ക്കു വീണു; വിദ്യാർഥി മരിച്ചു

കോഴിക്കോട് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുന്നതിന്…

Read More

കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു

കോഴിക്കോട് നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ: ദമ്പതികൾ അറസ്റ്റിൽ

കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്ന്  189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി. ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം,…

Read More

കിലോ കണക്കിന് സ്വർണം,14 ഐഫോൺ; തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തി. തെലങ്കാന സ്റ്റേറ്ര് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്രി (ടിഎസ്ആർഇആർഎ) സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്രൻ ഡെവലപ്മെന്റ് അതോറിറ്റി (എച്ച്എംഡിഎ) മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്. നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് അനധികൃതമായി പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് എസിബിയുടെ പ്രാഥമിക കണ്ടെത്തൽ. ശിവ ബാലകൃഷ്ണൻ വരവിൽ കവിഞ്ഞ്…

Read More

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിൻ്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്ക് രണ്ടു വയസുള്ള കുട്ടി…

Read More

കർണാടകയിൽ വീടിനുള്ളിൽ അഞ്ചുപേരുടെ അസ്ഥികൂടങ്ങൾ; മരണം നടന്നത് നാല് വർഷം മുമ്പെന്ന് സംശയം

കർണാടകയിൽ പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്ന് അഞ്ചുപേരുടെ അസ്ഥികൂടം കണ്ടെത്തി. ചിത്രദുർഗ ജില്ലയിലാണ് സംഭവം. മുൻ സർക്കാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), ആൺ മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരിച്ചത് ഇവർ തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. 2019ലാണ് ഇവരെ അവസാനമായി കണ്ടതെന്ന് നാട്ടുകാർ പറയുന്നു. കുടുംബാംഗങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർ ആത്മഹത്യ…

Read More

മറാത്ത സംവരണ പ്രക്ഷോഭം; എം.എൽ.എയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു

മറാത്ത സംവരണ വിഷയത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മഹാരാഷ്ട്ര എം.എൽ.എ. പ്രകാശ് സോളെങ്കെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. സംവരണ പ്രക്ഷോഭം നടത്തുന്ന മനോജ് പട്ടീലിന്റെ നിരാഹാര സമരത്തിനെതിരെ എൻ.സി.പി. നേതാവായ പ്രകാശ് സോളെങ്കെ നടത്തിയ പരാമർശമാണ് പ്രതിഷേധക്കാരെ പ്രകോപിച്ചത്. വീടിനെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ വീടിനുപുറത്തു നിർത്തിയിട്ടിരുന്ന വാഹനം നശിപ്പിക്കുകയും ചെയ്തു. ‘അക്രമം നടക്കുമ്പോൾ താൻ വീടിനകത്തുണ്ടായിരുന്നു. തന്റെ കുടുംബത്തിനോ, സ്റ്റാഫിനോ പരിക്കുകളില്ല. എന്നാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്’ പ്രകാശ് സോളെങ്കെ പറഞ്ഞു. ആൾക്കൂട്ടം വീടിനുനേരെ കല്ലെറിയുന്നതും, കെട്ടിടം കത്തുന്നതും,…

Read More

ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം: മകളെ ആഘോഷപൂർവം വീട്ടിൽ തിരികെയെത്തിച്ച് അച്ഛൻ

പെൺമക്കളെ കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ തന്‍റെ കടമ തീർന്നു എന്നു വിശ്വസിക്കുന്നവരാണ് സമൂഹത്തിലധികവും. കെട്ടിച്ചുവിട്ട മകൾ നാലു ദിവസം വീട്ടിൽവന്നു നിന്നാൽ പിന്നെ കല്ലുകടിയായി. അയൽക്കാരുടെ പരദൂഷണം കൂടിയാകുന്പോൾ കാര്യങ്ങൾ മാനഹാനിയിലെത്തും. വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്കു മാതാപിതാക്കളുടെ പിന്തുണ ഉണ്ടെങ്കിൽ ഭർതൃഗൃഹത്തിൽ അവൾക്കതൊരു സുരക്ഷയായിരിക്കും. ജാർഖണ്ഡിലെ പ്രേംഗുപ്ത എന്ന അച്ഛൻ പെൺമക്കളുടെ ഹീറോ ആയി മാറുകയാണ്. ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ കൊടും പീ​ഡ​ന​ത്തി​നി​ര​യാ​യ തന്‍റെ മകളെ വിവാഹദിനത്തിലുണ്ടായിരുന്ന അതേ ആഘോഷങ്ങൾ സഹിതം ഘോഷയാത്രയായി വീട്ടിലെത്തിച്ചിരിക്കുകയാണ് പ്രേംഗുപ്ത. ബാൻഡ് മേളവും നൃത്തവുമെല്ലാം ആഘോഷങ്ങളിലുണ്ടായിരുന്നു….

Read More

നടി നികിത റാവലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ജോലിക്കാരൻ 3.5 ലക്ഷം രൂപ തട്ടിയെടുത്തു

നടിയും നർത്തകിയുമായ നികിത റാവലിനെ അവരുടെ വസതിയിൽ തോക്കിൻ മുനയിൽ തടഞ്ഞുനിർത്തി, വീട്ടിലെ ജീവനക്കാരിലൊരാൾ 3.5 ലക്ഷം രൂപ തട്ടിയെടുത്തു. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിലെ ജീവനക്കാരൻ പണം കവർന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ജീവൻ ഭയന്ന് പണം നൽകുകയായിരുന്നുവെന്നും നടി പറഞ്ഞു.  സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ”ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്….

Read More