കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊന്നു; അയൽവാസി കസ്‌റ്റഡിയിൽ

കട്ടപ്പനയിൽ ഭാര്യ വീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ വെള്ളിയാഴ്‌ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ…

Read More

അങ്കമാലിയിൽ വീടിന് തീപിടിച്ചു; അച്ഛനും അമ്മയും 2 കുട്ടികളും വെന്തുമരിച്ചു

അങ്കമാലിയിൽ വീടിനു തീപിടിച്ച് 4 മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്ന എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് വീണ് അപകടം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെ സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്. 

Read More

കാട്ടിലെ വേട്ടക്കാരൻ നാട്ടിലെ കോഴിയെ പിടിച്ചു; വീഡിയോ കാണേണ്ടതുതന്നെ..!

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ഒരു കോഴിവേട്ട വൈറലായിരിക്കുന്നു. വേട്ട നടത്തിയത് മനുഷ്യനല്ല, പുലിയാണ്, സാക്ഷാൽ പുള്ളിപ്പുലി! സോമയനൂർ ഗ്രാമത്തിലെ ജനവാസമേഖലയിൽ 29നു പുലർച്ചെ അഞ്ചിനാണു സംഭവം. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ പത്ത് അടിയിലേറെ ഉയരമുള്ള മതിലിൻറെ മുകളിൽ കോഴിയിരിക്കുന്നതു കാണാം. വീടിനോടു ചേർന്നുള്ള മതിലാണ്. വീട്ടിലേക്കുള്ള വഴിയിലൂടെ വേഗത്തിൽ പുള്ളിപ്പുലി വരുന്നതു കാണാം. കോഴിയെ ലക്ഷ്യമിട്ടുതന്നെയാണു വരവ്. ഇരയെ ദൂരെനിന്നു പുള്ളിപ്പുലി കണ്ടിട്ടുണ്ടാകുമെന്ന് ആ വരവിൽനിന്നു മനസിലാക്കാം. മതിലിൻറെ ചുവട്ടിലെത്തിയ പുള്ളിപ്പുലി കോഴിയെ ഉന്നമിട്ടു മതിലിനുമുകളിലേക്കു ചാടിയുയരുന്നു. എന്നാൽ,…

Read More

ആർഎംപി നേതാവ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്

ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. അതേസമയം രാത്രി…

Read More

നടൻ സൽമാൻഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം ; ഒരാൾ കൂടി പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ്‌ ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ്‌ ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ്‌ ചൗധരി.

Read More

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.  അതേസമയം 32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. പകൽ 11 മണിക്കാണ് സംഭവമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത…

Read More

വൻ തോതിൽ തുണിത്തരങ്ങള്‍ പിടികൂടിയ സംഭവം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട് തിരുവമ്പാടിയില്‍  ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ്  ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്. വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്. തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ്…

Read More

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’; കൊടും കള്ളൻ്റെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. കൊടും കള്ളൻ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബീഹാർ സീതാമർഹിയിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ‌ഔദ്യോഗിക ബോർഡ് ഘടിപ്പിച്ച കാറിലാണ് ഇർഫാൻ കവർച്ചയ്‌ക്കെത്തിയതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ഇർഫാന് നിരവധി ആഡംബര കാറുകളുണ്ട്. ഇയാൾക്ക് കൊച്ചിയിലെത്താൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് ശക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയക്കാരിയാണ് ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ…

Read More

കാസർകോട് അടച്ചിട്ട വീട്ടിൽനിന്ന് ഏഴു കോടി രൂപയുടെ 2000ന്റെ നോട്ടുകൾ പിടിച്ചെടുത്തു

കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7 കോടിയോളം രൂപ പൊലീസ് പിടികൂടി. രണ്ടായിരത്തിന്റെ നോട്ടുകളാണു പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി പി.ബി.ജോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ റെയ്‌ഡിലാണ് തുക പിടികൂടിയത്.  കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പിൻവലിച്ച നോട്ടുകളാണു കണ്ടെത്തിയത്. പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം പാണത്തൂരിലെ അബ്ദുൽ റസാക്കിന് ഒരു വര്‍ഷം മുൻപ് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. കല്യോട്ട് സ്വദേശിയാണെന്നും ഹോട്ടൽ ബിസിനസ്…

Read More