കോഴിക്കോട്ട് നഗരത്തിൽ എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയിൽ

കോഴിക്കോട് നഗരത്തിൽ 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരിയും യുവാവും പിടിയിൽ. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് പിടിയിലായത്. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന. മെഡിക്കൽ കോളജ് പൊലീസും നർകോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. എംഡിഎംഎ കർണാടകയിൽ നിന്നും കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. 

Read More

ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം റദ്ദ് ചെയ്യപ്പെട്ടതോ, കൃത്രിമമായ മാർഗങ്ങളിലൂടെ ലഭിച്ചതോ ആയ പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് 3000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം സ്ഥാപനങ്ങൾ അധികൃതർ അടച്ച് പൂട്ടുന്നതാണ്. ഇത്തരം തെറ്റായ മാർഗങ്ങളിലൂടെ ആരംഭിക്കുന്നതും, പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇതിന് പുറമെ രാജ്യത്തിന്റെ യശസ്സിന് കളങ്കം…

Read More

ഒമാനിൽ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ ടൂറിസ്റ്റ് ലൈസൻസ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം

ഒമാനിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ മുതലായ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അവയുടെ ടൂറിസ്റ്റ് ലൈസൻസ് നമ്പർ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസ് ലഭിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനങ്ങളിലും ടൂറിസ്റ്റ് ലൈസൻസ് നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. #الجودة_تبدأ_بالترخيص يتوجب على مُلاك مشاريع نزل الضيافة والنزل الخضراء وكافة المنشآت الفندقية والسياحية المرخصة إبراز رقم الترخيص السياحي بشكل واضح في المنشأة وتضمينه…

Read More