
യാത്രക്കാർക്കുള്ള ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥ ഒഴിവാക്കി ഖത്തർ; പുതുക്കിയ നയം ഈ മാസം നാല് മുതൽ
എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥ ഒഴിവാക്കി ഖത്തർ. സന്ദർശക വിസയിലെത്തുന്നവരും ഉൾപ്പെടെ ആർക്കും ഇനി ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്ന് യാത്രാ നയത്തിൽ ഭേദഗതി വരുത്തികൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ നയം ഈ മാസം നാലിന് വൈകിട്ട് ദോഹ പ്രാദേശിക സമയം ആറു മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ദോഹയിലെത്തിയ ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന റെഡ് ഹെൽത്ത് രാജ്യങ്ങൾ…