ഭാര്യയെ കടലിൽ മുക്കിക്കൊന്നു; ഗോവയിൽ 29കാരൻ അറസ്റ്റിൽ

സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ ലക്‌നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇരുപത്തൊൻപതുകാരനായ ഗൗരവ് കത്യാവാർ ആണ് അറസ്റ്റിലായത്. ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ, ഭാര്യ ദിക്ഷ ഗംഗ്വാറിനെ (27) കടലിൽ മുക്കിക്കൊന്നശേഷം അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ദിക്ഷ കടലിൽ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഭാര്യയെ മനഃപൂർവം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം…

Read More