കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്

കുവൈത്തില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. ഇടവിട്ടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ചൂട് വര്‍ദ്ധിക്കും. മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.

Read More

 ചൂടുകാലത്തെ യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ച് കേരള പോലീസ്

പകൽ സമയത്ത് റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണിപ്പോൾ. ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പകൽ സമയത്ത് റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണിപ്പോൾ. ചൂടുകാലത്തെ യാത്രകളിലും അപകടങ്ങൾ പതിയിരിപ്പുണ്ട്. വാഹനങ്ങളുടെ ടയറുകളെയും ചൂട് ബാധിക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക. റോഡിലെയും അന്തരീക്ഷത്തിലെയും അമിതമായ ചൂടും വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടും മൂലം കാലപ്പഴക്കം ചെന്ന ടയറുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന…

Read More