
അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കോളേജ് ഹോസ്റ്റലിലെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോയമ്പത്തൂരിന് സമീപമുള്ള സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ആർട്ടിഫിഷൽ എൻജിനീയറിംഗിലെ മൂന്നാംവർഷ വിദ്യാർത്ഥിയായ പ്രഭു എന്ന പത്തൊമ്പതുകാരനാണ് പരിക്കേറ്റത്. കൈകാലുകൾ ഒടിഞ്ഞുതൂങ്ങുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ കൂട്ടുകാരോട് ഇടയ്ക്കിടെ പറഞ്ഞിരുന്നു. എത്ര ഉയരമുളള കെട്ടിടത്തിൽ നിന്നും സുരക്ഷിതമായി ചാടാൻ തനിക്കുകഴിയുന്നതിനൊപ്പം മറ്റുചില കാര്യങ്ങൾക്കുകൂടി കഴിവുണ്ടെന്നുമാണ്…