കുതിച്ച് പാഞ്ഞ് ഖത്തറിന്റെ നിർമാണ വിപണി മൂല്യം; പ്രതീക്ഷയോടെ പ്രവാസി ജനത, നിമിത്തമായത് 2022 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം അരുളിയത്

കുതിച്ച് ചാടുകയാണ് ഖത്തറെന്ന കൊച്ചു രാജ്യത്തിന്റെ വിപണി മൂല്യം. ഈ വര്‍ഷം മൂല്യം 57.68 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2028ലേക്ക് എത്തുമ്പോൾ അത് 89.27 ബില്യണ്‍ ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഈ സമയത്ത് വാര്‍ഷിക വളര്‍ച്ച നിരക്ക് 9.13 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോര്‍ഡോര്‍ ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ വിപണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് പ്ലാന്‍ പ്രകാരം 2023 -ല്‍ 2.7 ബില്യണ്‍ ഡോളറിന്റെ 22 പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും….

Read More