മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി

മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…

Read More

വർഷം തോറും രോഗികളുടെ എണ്ണം കൂടുന്നു; 1200 ഡോക്ടർ തസ്തികയിൽ ആരെയും നിയമിച്ചില്ല

ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിലേറെയും വിദഗ്ധ ഡോക്ടർമാരുടെ തസ്തികകളാണ്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവു നികത്തുന്നതിനു തടസ്സം.  സർക്കാർ ആശുപത്രികളിൽ ചികിത്സയും കിടത്തിചികിത്സയും തേടുന്നവരുടെ എണ്ണം വർഷം തോറും കൂടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം…

Read More

ദുബായിൽ ജനന, മരണ സർട്ടിഫിക്കറ്റ് ഇനി സ്വകാര്യ ആശുപത്രികളിലും

ജനന, മരണ സർട്ടിഫിക്കറ്റുകൾ വർഷാവസാനത്തോടെ ദുബായിലെ എല്ലാ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കും. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് സേവനം ഉണ്ടായിരുന്നത്. പൊതുജന സേവനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.  എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, മെഡ്‌കെയർ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, മെഡിക്ലിനിക് പാർക്ക് വ്യൂ ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക് വെൽകെയർ ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ എന്നീ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സേവനം…

Read More

കൊവിഡ് ജാഗ്രത; ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മോക്ക് ഡ്രില്‍

രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണെമെന്ന് ഡോക്ടർമാരോട്…

Read More

ഇന്ത്യയിൽ നേസൽ വാക്സീൻ ഇന്നു മുതൽ; ആശുപത്രികളിൽ മോക് ഡ്രിൽ

രാജ്യത്ത് കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന (നേസൽ വാക്സീൻ) വാക്സീന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. കോവീഷിൽഡ്, കോവാക്സീൻ എന്നീ വാക്സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ ഇത് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. വാക്സീനേഷൻ യഞ്ജത്തിൽ…

Read More