സിറിയയിലെ ആശുപത്രികൾ സന്ദർശിച്ച് സൗദി പ്രതിനിധി സംഘം

കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെ​ന്റ​റി​ൽ​നി​ന്നു​ള്ള സൗ​ദി പ്ര​തി​നി​ധി​സം​ഘം സി​റി​യ​യി​ലെ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. മ​രു​ന്നും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ക​ര, വ്യോ​മ മാ​ർ​ഗേ​ണ അ​യ​ക്കാ​ൻ തു​ട​ങ്ങി​യ ഉ​ട​ൻ ന​ട​ത്തി​യ ഈ ​സ​ന്ദ​ർ​ശ​നം​ സി​റി​യ​ൻ ആ​ശു​പ​ത്രി​ക​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ണ്​. സി​റി​യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പ​മാ​ണ് സം​ഘം വി​വി​ധ ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ഭ​ക്ഷ​ണ​വും മ​രു​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ളും വ​ഹി​ച്ചു​കൊ​ണ്ട്​ സൗ​ദി അ​റേ​ബ്യ​യു​ടെ ആ​റാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം ദ​മ​സ്​​ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സി​റി​യ​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന​വും അ​യ​ച്ച​തി​ലു​ൾ​പ്പെ​ടും. ഉ​ദ്ദേ​ശി​ച്ച…

Read More

പ്രവാസികളുടെ ചികിത്സക്ക് ‘ദമാൻ’ ആശുപത്രികൾ വരുന്നു

പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് ‘ദമാൻ’ ആശുപത്രികൾ സജ്ജമാകുന്നു. പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യത്തെ സർക്കാർ-സ്വകാര്യമേഖല പങ്കാളിത്ത ആരോഗ്യ പരിപാലന സ്ഥാപനമാണിത്.മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെൻ്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ് തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാകും. ദമാനിൽ രാജ്യത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി മെഡിക്കൽ സർവീസസ് ഡയറക്‌ടർ ഡോ. അൻവർ അൽ റഷീദ് പറഞ്ഞു. സർക്കാർ ആശുപത്രികളിലെ സമ്മർദവും തിരക്കും കുറക്കാൻ ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുടെ പ്രവർത്തനം സഹായകമാകും. രാജ്യവ്യാപകമായി 12…

Read More

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.  ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63…

Read More

ആശുപത്രികളിൽ ഫോട്ടോ എടുക്കേണ്ട ; കർശന നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലെ ധാ​ർ​മി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഉ​ണ​ർ​ത്തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ലും മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​കാ​തി​രി​ക്ക​ലും പ്ര​ധാ​ന​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രോ​ഗി​യു​ടെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും മു​ൻ​കൂ​ർ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​മി​ല്ലാ​തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ൽ രോ​ഗി​ക​ളു​ടെ​യോ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ​യോ ഫോ​ട്ടോ എ​ടു​ക്ക​രു​ത്. വി​ദ്യാ​ഭ്യാ​സ​പ​ര​മോ ഗ​വേ​ഷ​ണ​മോ മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​നോ മാ​ത്ര​മാ​ണ് ഫോ​ട്ടോ​ഗ്ര​ഫി​ക്ക് അ​നു​വാ​ദം. ഇ​തി​ന് വ്യ​ക്ത​മാ​യ സ​മ്മ​തം നേ​ടു​ക​യും ഉ​പ​യോ​ഗ​വും പ്ര​സി​ദ്ധീ​ക​ര​ണ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ക​യും വേ​ണം. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ഫോ​ട്ടോ​ഗ്രാ​ഫി രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ​ത അ​വ​കാ​ശ​ങ്ങ​ളും പ്ര​ഫ​ഷ​ണ​ൽ…

Read More

കുവൈത്തിലെ ആശുപത്രികളിൽ ഓവർടൈം ഡ്യൂട്ടി ഒഴിവാക്കുന്നവർക്കെതിരെ നടപടി

കുവൈത്തിലെ ആ​ശു​പ​ത്രി​ക​ളി​ൽ ഓ​വ​ർ​ടൈം ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​വ​ർ​ടൈം ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ധി​ക ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. ഓ​വ​ർ​ടൈം ന​ൽ​കി​യി​ട്ടും ജീ​വ​ന​ക്കാ​ർ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ന​ട​പ​ടി.

Read More

ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം; ആശങ്കയിലായി ജനങ്ങള്‍

വീണ്ടും ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലായി ദില്ലി. ദിവസങ്ങളായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്നത്. ഇക്കുറി നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടക്കുകയാണ്. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കാണ് ഭീഷണി സന്ദേശം എത്തിയത്.  ഇക്കഴിഞ്ഞ ഒന്നിന് ഇത്തരത്തില്‍ ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്കൂളുകള്‍ക്ക്…

Read More

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീംകോടതി

സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ ഇടപെടല്‍. കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്ന് നിർദേശം നല്‍കി. സ്വകാര്യ-സർക്കാർ ആശുപത്രികളിലെ നിരക്കുകള്‍ താരതമ്യം ചെയ്തുകൊണ്ടാണ് കോടതിയുടെ നിർദേശം. പരിഹാരം കണ്ടില്ലെങ്കില്‍ സെൻട്രല്‍ ഗവ. ഹെല്‍ത്ത് സ്കീമില്‍ (സി.ജി.എച്ച്‌.എസ്) നിഷ്ക്കർഷിക്കുന്ന ചികിത്സാനിരക്ക് ഏർപ്പെടുത്താൻ ഉത്തരവിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. സർക്കാർ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയക്ക് 10000 രൂപ വരെ ചെലവാകുമ്ബോള്‍, സ്വകാര്യ ആശുപത്രികളില്‍ 30000 മുതല്‍ 140000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ…

Read More

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ആശുപത്രികളിൽ അടിയന്തരാവസ്ഥ

ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ തുർക്കിഷ് ആശുപത്രി പ്രവർത്തനം നിർത്തി. ഗാസയിലെ ഏക അർബുദ ആശുപത്രിയാണ് ഇത്. ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 195 ആയി. ഗാസയിൽ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്.റൊട്ടി നിർമാണ യൂണിറ്റുകൾ ഇസ്രായേൽ ആക്രമിച്ചു. ഒമ്പത് റൊട്ടി നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നിൽ ആളുകളുടെ നീണ്ട നിരയാണ്

Read More

മെഡിക്കൽ കൊളേജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് സ‍ർക്കാ‍ർ

ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്ന് സ‍ർക്കാ‍ർ ഹൈക്കോടതിയെ അറിയിച്ചു. ആശുപത്രികളിൽ എസ്ഐഎസ്എഫിനെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കുമെന്നും സ‍ർക്കാ‍ർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ആദ്യം മെഡിക്കൽ കൊളെജുകളിലായിരിക്കും എസ്ഐഎസ്എഫിനെ നിയോഗിക്കുക. ഡോ. വന്ദന കൊലപാതകക്കേസ് പരി​ഗണിക്കവെയാണ് സ‍ർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കൂടാതെ പ്രത്യേക സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികൾ വഹിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതോടൊപ്പം പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോൾ ഡ്രാഫ്റ്റ് സ‍ർക്കാർ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ…

Read More

ആശുപ്രതികളിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഐഎംഎ

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആലോചന തുടങ്ങി. സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റും, സർക്കാർ ആശുപത്രികളിൽ ആശുപത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐഎംഎ പദ്ധതി തയാറാകുന്നത്. ആവശ്യമുള്ള ആശുപത്രികൾക്ക് പരിശീലനം നേടിയ ഉദ്യോഗസ്ഥരെ…

Read More