എംടി വാസുദേവൻ നായരുടെ ആരോഗ്യ നില ഗുരുതരം; ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതര്‍ പുറത്തിറക്കി

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. ‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.  ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ…

Read More

മോമോസ് കഴിച്ചതിന് പിന്നാലെ 33-കാരി മരിച്ചു; 15 പേർ ആശുപത്രിയിൽ

ഹൈദരാബാദിൽ മോമോസ് കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചു. രേഷ്മ ബീഗം (33) ആണ് മരിച്ചത്. ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ച രേഷ്മയുടെ രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർ ചികിത്സയിലാണ്. ബൻജാര ഹിൽസിന് സമീപമുള്ള നന്ദി നഗറിലെ തെരുവുകച്ചവടക്കാരനിൽ നിന്നാണ് രേഷ്മയും കുട്ടികളും മോമോസ് വാങ്ങിക്കഴിച്ചത്. കഴിച്ചതിന് ശേഷം രേഷ്മയ്ക്ക് ഛർദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായി. ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇവരുടെ കുട്ടികൾ ചികിത്സയിലാണ്. രേഷ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന്…

Read More

രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ രജനീകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വേഗം സുഖപ്പെടട്ടെ എന്ന ആശംസയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്ത് രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിലായിരുന്നു രജിനകാന്ത്. അദ്ദേഹത്തിന്‍റെ ‘വേട്ടയ്യൻ’ 10ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. നാളെ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിനായി ആരാധാകർ കാത്തിരിപ്പായിരുന്നു. ഇതിനിടയിലാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read More

മുംബൈയിൽ ഹോട്ടലിൽ നിന്നും ചിക്കൻ ഷവർമ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈയിലെ ഗോരെഗാവിൽ ചിക്കൻ ഷവർമ കഴിച്ചവരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഗോരേഗാവിലെ സന്തോഷ് നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച ചിക്കൻ ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി…

Read More

ഭക്ഷണം കഴിച്ച ശേഷം മൗത്ത് ഫ്രഷ്നര്‍ വായിലിട്ടു, പിന്നാലെ പൊള്ളലേറ്റ് ചോരതുപ്പി അഞ്ചുപേർ ആശുപത്രിയിൽ, സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഹര്യാനയിൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ മൗത്ത് ഫ്രഷ്നര്‍ വായിലിട്ട അഞ്ചുപേർക്ക് വായില്‍ നിന്ന് രക്തം വരികയും പൊള്ളലേക്കുകയും ചെയ്തു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കഫേയുടെ മാനേജരായ ​ഗ​ഗൻദീപ് സിങ്ങിനെ പോലീസ് അറസ്റ്റു ചെയ്തു. ഹര്യാനയിലെ ഗുരുഗ്രാമിലെ ഒരു കഫേയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം അങ്കിത് കുമാറും ഭാര്യയയും സുഹൃത്തുക്കളും മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നാലെ വായില്‍ നിന്ന് രക്തം വരികയും പൊള്ളലേല്‍ക്കുകയും ചെയ്തു എന്നാണ് വിവരം. ഇവർ വേദന കൊണ്ട് നിലവിളിക്കുകയും കരയുകയും…

Read More

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ ഓപ്പണറും രഞ്ജി ട്രോഫിയിലെ കർണാടക ടീം ക്യാപ്റ്റനുമായ മായങ്ക് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഞ്ജി ട്രോഫി മത്സരത്തിന് ശേഷം അഗർത്തലയിൽ നിന്ന് സൂറത്തിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു സംഭവം. ഛർദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടനെ മായങ്കിനെ അഗർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പെട്ടെന്നുണ്ടായ അസുഖത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More

ഉറക്കഗുളിക കഴിച്ചു; അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി അലൻ ഷുഹൈബ് അവശനിലയിൽ ആശുപത്രിയിൽ. ഇന്നലെ രാത്രിയോടെ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ…

Read More

സംവിധായകന്‍ സിദ്ദിഖിന് ഹൃദയാഘാതം; നില ഗുരുതരം

 സംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിലായിരുന്നു. അസുഖം കുറയുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നു മണിയോടെ ഹൃദയാഘാതം സംഭവിച്ചത്. സഹപ്രവർത്തകരായ ലാൽ, ബി ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തി സിദ്ദിഖിനെ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദിഖിന്‍റെ ആരോഗ്യനില വിലയിരുത്തും.

Read More